ആലുവ:പണ്ട് കാളവണ്ടിക്കാലം മുതലുള്ള നാട്ടുനടപ്പാണ്. ആലുവയിൽ പുളിഞ്ചോടിനടുത്ത് എടയ്ക്കാട്ടിൽ ക്ഷേത്രത്തോടു ചേർന്നുള്ള കമല വിലാസഹോട്ടലിനു മുന്നിൽ വഴിപോക്കർ ഒന്നു നിർത്തും. ഇഷ്ടപ്പെ ട്ടവിഭവം ആസ്വദിച്ചു കഴിക്കും. ഷേണായിസ് ഹോട്ടലെന്നും അറിയപ്പെടുന്ന ഈ ഭക്ഷണശാല തനത് രുചികളുടെ കലവറയാണ്. കാലം മാറി, ആലുവ ഒരു തിരക്കേറിയ നഗരമായി ആഢംബര വാഹനങ്ങളും മെട്രോയുമെല്ലാം ചിറിപ്പായുമ്പോഴും വഴിയോരത്ത് പഴമയും പാരമ്പര്യവുമായി കമലവിലാസ് ഹോട്ടലുണ്ട്.എടയ്ക്കാട്ടിൽ സുശീലയ്ക്കും ഭർത്താവ് വീന്ദ്ര ഷേണായിക്കുമാണ് കഴിഞ്ഞ നാൽപതോളം വർഷമായി ഹോട്ടൽ നടത്തിപ്പിനുള്ള പരമ്പരാഗത നിയോഗം. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്ര ഷേണായി വിരമിച്ചശേഷമാണ് ഹോട്ടൽ നടത്തിപ്പിൽ സജീവമായത്.ഇവിടെ നിന്ന് രുചിക്കൂട്ടുകൾ ആസ്വദിക്കുന്നവരിൽ ഇന്ന് സെലിബ്രിറ്റികൾ മുതൽ ഉന്നതനേതാക്കൾ വരെയുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.