പാലക്കാട്: മലമ്പുഴ ഡാമിലെ ചെളിയിൽ കുടുങ്ങിയ കുട്ടിയാനയെ രക്ഷപെടുത്തി. വെറ്ററിനറി സർജന്റെ നിർദേശപ്രകാരം ഓലമടൽ കൊണ്ട് വഴിയൊരുക്കി കുട്ടിയാനയെ കരയ്ക്കുകയറ്റുകയായിരുന്നു. കവ ഭാഗത്ത് വെള്ളം കുടിക്കാനിറങ്ങിയ ആനയാണ് കുടുങ്ങിയത്. രാവിലെ ഏഴരയോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്.തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ പ്രത്യേകസംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആനക്കൂട്ടത്തിനൊപ്പം ഡാമിൽ വെള്ളംകുടിക്കാനെത്തിയ കുട്ടിയാന ചെളിയിൽ കാൽപുതഞ്ഞതോടെയാണ് കുടുങ്ങിയതെന്നും രക്ഷാപ്രവർത്തനം നടക്കുമ്പോഴും തൊട്ടപ്പുറത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ