മൂവാറ്റുപുഴ: പതിനാലുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വയോധികന് 12 വർഷം തടവും 55000 രൂപ പിഴയും ശിക്ഷ. കോട്ടപ്പടി പുഞ്ചപരത്തുവയലിൽ എൽദോസി (59) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. 2017 ഒക്ടോബർ ഒന്‍പത് മുതൽ 2019 ഒക്ടോബർ 30 വരെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നിരന്തര ശല്യത്തിന് ഒടുവിൽ കുട്ടി അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ മാതാവ് പരാതി നൽകി. ഇവരുടെ നിർദേശ പ്രകാരം കോട്ടപ്പടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക