പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാൽക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 27മുതലാണ് ഇരുവരേയും കാണാതായതാണ്. സംഭവത്തിൽ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.