തൃശൂർ: പൂരത്തിനോട് അനുബന്ധിച്ചു നഗരത്തിലെത്തുന്ന പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്തു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഹോട്ടൽ ഉടമകൾക്കു വിവിധ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ഇറക്കി.ഭക്ഷണ ശേഷം മേശ വൃത്തിയാക്കുവാൻ സോപ്പ് വെള്ളം സ്പ്രേ ചെയ്യുന്നതു സമീപത്തു കഴിക്കാനിരിക്കുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കണമെന്നു നിർദേശത്തിലുണ്ട്.
ഉപഭോക്താക്കൾക്കു കാണത്തക്കവിധം വില വിവരങ്ങൾ പ്രദർശിപ്പിക്കണം, ഹോട്ടൽ തൊഴിലാളികൾ വ്യക്തി ശുചിത്വം പാലിക്കണം,മാലിന്യങ്ങൾ അലക്ഷ്യമായി എറിയാതെ കൃത്യമായി മൂടി വച്ചു നിർമാർജനം ചെയ്യണം, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകണം, അടുക്കളയും പരിസരവും ശുചിയായി സൂക്ഷിക്കണം എന്നീ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അടുക്കള, സ്റ്റോർ മുറി എന്നിവിടങ്ങളിൽ ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കരുത്, കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളോ അസംസ്കൃത വസ്തുക്കളോ ഉപയോഗിക്കുകയോ സൂക്ഷിച്ചു വയ്ക്കുകയോ ചെയ്യരുത്, പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണ പദാർഥങ്ങൾ ഒരുമിച്ചു ഫ്രിജിൽ സൂക്ഷിക്കരുത് എന്നീ നിർദേശങ്ങളും ഉണ്ട്.
പാഴ്സൽ നൽകുമ്പോൾ ഇത്ര സമയത്തിനുള്ളിൽ കഴിക്കണമെന്ന നിർദേശം ബില്ലുകളിൽ പ്രദർശിപ്പിക്കണം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി പരിശോധനഫലം ഹോട്ടലിൽ സു
ക്ഷിക്കണം, ദിവസവും കച്ചവടം കഴിഞ്ഞ ശേഷം പഴകിയ എണ്ണ ബയോ ഡീസൽ ഉണ്ടാക്കാൻ കൊണ്ടുപോകുന്ന ബിന്നുകളിൽ ഒഴിച്ചു അടുക്കളയുടെ പുറത്തു വയ്ക്കണമെന്നും നിർദേശങ്ങളിലുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക