കോഴിക്കോട്: 126 മരങ്ങൾ വയനാട് സുഗന്ധഗിരി വന ഭൂമിയിൽ നിന്ന് മുറിച്ചു കടത്തിയ സംഭവത്തിൽ കൽപ്പറ്റ റേഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്തു. ഭരണവിഭാഗം എ.പി.സി.സി.എഫ്. പ്രമോദ് ജി.കൃഷ്ണൻ്റെ ഉത്തരവിൽ സസ്‌പെൻഡ് ചെയ്തത് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെയാണ്. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുമാണ് ഈ നടപടി. കാര്യത്തിൽ ഡി.എഫ്.ഒ. ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. തുടർനടപടികൾ ഇത് ലഭിക്കുന്ന മുറയ്ക്കായിരിക്കും സ്വീകരിക്കുക. ഉത്തരമേഖലാ സി.സി.എഫിനെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ചുമതലപ്പെടുത്തി. സംഭവത്തിൽ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെയുള്ളവരാണ് ഇവർ. ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ 52,000 രൂപ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും കരാറുകാരനു മുറിക്കേണ്ട മരങ്ങൾ കാണിച്ചു കൊടുത്തത് പോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക