Monday, 22 April 2024

വേ​ട്ട​യാ​ടി​പ്പി​ടി​ച്ച കാ​ട്ടു​പോ​ത്തി​ന്റെ ഇ​റ​ച്ചി വി​റ്റ​വ​ർ​ക്കെ​തി​രെ കേ​സ്

SHARE

കാ​ളി​കാ​വ്: കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച് ഇ​റ​ച്ചി വി​ൽ​പ​ന ന​ട​ത്തി​യ സംഘത്തെ വനം വകുപ്പ് പിടികൂടി. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വേ​വി​ച്ച​ത​ട​ക്കം ഇ​രു​പ​ത് കി​ലോ മാം​സം ക​ണ്ടെ​ടു​ത്തു. എ​ട്ടു കി​ലോ​യോ​ളം മാം​സം വേ​വി​ച്ച നി​ല​യി​ലും പ​ന്ത്ര​ണ്ട് കി​ലോ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.  കേ​ര​ള എ​സ്റ്റേ​റ്റ് പാ​ന്ത്ര​യി​ലെ ചെ​മ്മ​ല സു​ബൈ​ർ എ​ന്ന ബാ​പ്പു​ട്ടി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് മാം​സം പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച​താ​യാ​ണ് വി​വ​രം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മാം​സം ക​ണ്ടെ​ടു​ത്ത​ത്.  പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റെ​യി​ഞ്ച​ർ പി.​എ​ൻ. സ​ജീ​വ​ൻ പ​റ​ഞ്ഞു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user