ആറ്റിങ്ങൽ∙ കൊല്ലമ്പുഴ ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ചാക്കുകളിൽ നിറച്ച മാലിന്യ കൂമ്പാരം വഴിയിൽ തള്ളി കടന്നു കളഞ്ഞ സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴ. ആറ്റിങ്ങൽ നഗരസഭയാണ് വർക്കല പുത്തൽ ചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫർണിഷിങ് സ്ഥാപനത്തിന് പിഴയിട്ടത്. ഇക്കഴിഞ്ഞ ആറിനാണ് മാലിന്യം വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. നഗര ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇവിടെയെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ആന്റി ലിറ്ററിങ് സ്ക്വാഡാണ് ചാക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഹരിതകർമസേന തൊഴിലാളികളെ കൊണ്ട് അതേ സ്ഥലത്തു വച്ചു തന്നെ മാലിന്യം തരംതിരിച്ച ശേഷം സംസ്കരണ പ്ലാന്റിലേക്ക് മാറ്റി. പ്ലാസ്റ്റിക്കും തെർമ്മോകോളും പഴകിയ കർട്ടൻ സാമഗ്രികളുമാണ് ചാക്കു കെട്ടുകളിലുണ്ടായിരുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക