Tuesday, 2 April 2024

പെ​രു​മ്പാ​വൂ​രി​ല്‍ മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു, ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്

SHARE





കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ പു​ല്ലു​വ​ഴി​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി സ​ദ​ൻ (54) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ അ​ല്ല​പ്ര സ്വ​ദേ​ശി​ക​ളാ​യ സ​ജീ​വ്, രാ​ജി പ്ര​ദീ​പ്, മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ്, മി​നി ഷി​ബു എ​ന്നി​വ​രെ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ ആ​റോ​ടെ എം​സി റോ​ഡി​ൽ പു​ല്ലു​വ​ഴി വി​ല്ലേ​ജ് ജം​ഗ്ഷ​നി​ലാണ്  സം​ഭ​വം നടന്നത്. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലും കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും തകരുകയും ചെയ്തു.  അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്ന് രോ​ഗി​ക​ളു​മാ​യി കോ​ട്ട​യ​ത്തേ​ക്ക് പോ​യ​താ​ണ് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​ർ. ഇ​തി​ലാ​യി​രു​ന്നു സ​ദ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.