Tuesday, 2 April 2024

തമിഴ്നാട്ടിൽനിന്ന്‌ കേരളത്തിലേക്ക് ദേശാടനം നടത്തി ചിത്രശലഭങ്ങൾ

SHARE

ദേശാടനത്തിനായി നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തിച്ചേർന്നതായി സർവേയിൽ കണ്ടെത്തി. ഇവയുടെ കൂട്ടങ്ങളെയും വ്യത്യസ്ത ഇനങ്ങളുടെ കൂടിച്ചേരലും അടിവാരങ്ങളിലും താഴ്‌വരകളിലും കാണാൻ കഴിഞ്ഞു. ഈ കണ്ടെത്തൽ തിരുവനന്തപുരം വന്യജീവി ഡിവിഷൻ്റെ നാലുദിവസത്തെ ജന്തു സർവേയിലൂടെയാണ്. ഈ പഠനം തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും കേരള വനം-വന്യജീവി വകുപ്പും സംയുക്തമായാണ് നടത്തിയിരിക്കുന്നത്. സർവ്വേ നടത്തിയത് നെയ്യാർ വന്യജീവിസങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, പേപ്പാറ വന്യജീവിസങ്കേതം എന്നിവിടങ്ങളിലായിരുന്നു. ചിത്രശലഭങ്ങളുടെ ദേശാടനം മൺസൂണിനെ ആശ്രയിച്ചാണെന്നും മഴ വരുമ്പോൾ പൂർവഘട്ടങ്ങളിലേക്കും ഇവ ദേശാടനം നടത്തുമെന്ന് സർവേയിൽ പങ്കെടുത്ത ഡോ. കലേഷ് സദാശിവൻ വ്യക്തമാക്കി. 157 ചിത്രശലഭങ്ങളെ നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്നും, 168 ചിത്രശലഭങ്ങളെ പേപ്പാറ വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തി. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.