കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടയില്‍ ബൈക്ക് യാത്രക്കാരനെ ബസ് ഇടിച്ചു തെറിപ്പിച്ചു. തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ മറ്റൊരു ബസിനടിയിൽപെടുകയായിരുന്നു. എറണാകുളം അങ്കമാലി റോഡിൽ വേങ്ങൂരിലുണ്ടായ അപകടത്തിൽ കാക്കനാട് സ്വദേശി ഹരി(26)യ്ക്കാണ് ഗുരുതരപരിക്കേറ്റത്. ബൈക്കിലിടിച്ച ബസ് മറ്റൊരു കാറിൽ ഇടിച്ചാണു നിന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അങ്കമാലി - പെരുമ്പാവൂർ റൂട്ടിലോടുന്ന ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്റ്റോപ്പിൽ നിർത്തിയപ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു ബസ് ബൈക്കിലും കാറിലും ഇടിയുകയും ഇടിയുടെ ആഘാതത്തിൽ ബൈക്ക് മുൻപിലുണ്ടായിരുന്ന ബസിന് അടിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.