Thursday, 4 April 2024

ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനി‌ടെ ആനയു‌ടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരണപ്പെട്ടു

SHARE

ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനി‌ടെ ആനയു‌ടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരണപ്പെട്ടു. വൈക്കം ടിവി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയി‌ടഞ്ഞത്. ആനയുടെ പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാനായ ചങ്ങനാശ്ശേരി സ്വദേശി അരവിന്ദ്(26) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഉത്സവത്തിനെത്തിച്ച തൊട്ടെയ്‌ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്.
ഉത്സവത്തിനിടെ ആന ഇടയുകയും പിന്നിൽ നിന്ന രണ്ടാം പാപ്പാനെ തള്ളിയിട്ട ശേഷം ചവിട്ടുകയുമായിരുന്നു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.