തൃശൂര്‍: കാട്ടാന അതിരപ്പിള്ളി വാഴച്ചാലില്‍ സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്തു. ബസ് തടഞ്ഞത് മഞ്ഞക്കൊമ്പന് എന്ന ആനയാണ്. ആന ബസിന് മുൻപിൽ പത്ത് മിനിറ്റോളം നിലയുറപ്പിച്ചു. ബസ് പിറകിലേക്ക് എടുത്തപ്പോൾ ആന കാട് കയറി. മുൻപ് ആന കെ.എസ്.ആർ.ടി.സി. ബസിന് നേരെയും സമാനരീതിയിൽ പാഞ്ഞടുത്തിരുന്നു. മഞ്ഞക്കൊമ്പൻ മുൻപ് ഒരാളെ ചവിട്ടിക്കൊന്നിട്ടുള്ള ആനയാണ്. വീണ്ടും ഈ മേഖലയിലേയ്ക്ക് ആന എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിച്ചുവേണം ഇതുവഴിയുള്ള യാത്രയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക