Wednesday 29 May 2024

സയനൈഡിനേക്കാൾ ഉഗ്രവിഷം; മിനിട്ടുകൾക്കുള്ളിൽ ആളെ കൊല്ലാൻ ശേഷിയുള്ള കുഞ്ഞൻ നീരാളി

SHARE


ചെറിയ ജീവിയല്ലേ എന്ന് കരുതി നിസ്സാരമായി തള്ളിക്കളയുന്ന പല കുഞ്ഞന്മാരും ആളെക്കൊല്ലാൻ വരെ കഴിവുള്ള വില്ലന്മാരാണെന്ന് നാം പലപ്പോഴും അറിയുന്നില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മനുഷ്യജീവനെടുക്കാൻ കഴിയുന്നത്ര വിഷമുള്ള നിരവധി ജീവികളുണ്ട്. അത്തരമൊരു വിരുതൻ വെള്ളത്തിനടിയിലുമുണ്ട്, വലുപ്പത്തിൽ ചെറുതെങ്കിലും സയനൈഡിനേക്കാൾ ഉഗ്രവിഷമുള്ള നീരാളി. വെറും നീരാളി അല്ല ബ്ലൂ-റിംഗ്ഡ് നീരാളി.

പാമ്പുകൾക്ക് ആണ് കൂടുതൽ വിഷമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റുപറ്റി. 26 പേരെ കൊല്ലാൻ കഴിയുന്ന തരത്തിൽ കൊടുംവിഷം ഇവന്റെ കൈവശമുണ്ട്. 20 മിനിറ്റിനുള്ളിൽ ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും കൊല്ലാൻ കഴിയുന്നത്ര വിഷം ബ്ലൂ-റിംഗ്ഡ് ഒക്ടോപസിനുള്ളിലുണ്ട്.

വെള്ളത്തിനടിയിലുള്ള ഈ കുഞ്ഞു നീരാളിയുടെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലൂയിസ് പഗ് ഫൗണ്ടേഷൻ എന്ന പേരിലുള്ള ഉപയോക്താവാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 




SHARE

Author: verified_user