കോണത്തുക്കുന്ന്: സൂര്യാതപമേറ്റ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ നാല് വളര്‍ത്തുമൃഗങ്ങള്‍ ചത്തു. കാരുമാത്ര തൈനകത്ത് തിലകന്റെ ഏഴുമാസം ഗർഭിണിയായ പശു, വള്ളിവട്ടം തത്തോടത്ത് വീട്ടില്‍ ശിവന്റെ പശു, വള്ളിവട്ടം ആക്ലിപറമ്പില്‍ ബാബുവിന്റെ ഒരു വയസ്സുള്ള പശു, കാരുമാത്ര മുടവന്‍ കാട്ടില്‍ ഫൈസലിന്റെ ഒരു വയസ്സുള്ള പോത്ത് എന്നിവയാണ് ചത്തത്. മാടുകള്‍ ചാകാന്‍ കാരണം സൂര്യാതപമാണെന്ന് വെള്ളങ്ങല്ലൂര്‍ വെറ്ററിനറി ഡോ. ഷിബുവിന്റെ പോസ്മോര്ട്ടത്തിലാണ് സ്ഥിരീകരിച്ചത്. പാടത്തും പറമ്പിലുമാണ് ഇവയെ കെട്ടിയിരുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക