Saturday, 4 May 2024

പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ താഴെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മയെ റിമാൻഡ് ചെയ്തു

SHARE

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയായ യുവതിയെ റിമാൻഡ് ചെയ്തു. യുവതിയെ ഈ മാസം 18 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് കോടതി നടപടികൾ പൂർത്തീകരിച്ചത്. യുവതിയുടെ ആരോഗ്യം സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.

കൊല്ലപ്പെട്ട ശിശുവിന്റെ അമ്മയായ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങൾക്ക് അണുബാധ കാരണം യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മൊഴിയുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനില്ലെന്നും കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user