കൊയിലാണ്ടി∙ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 1,30,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. കൊയിലാണ്ടി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ്ഐ പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ് കുമാർ, ദിലീപ്, സിനു രാജ്, ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.
സമാനമായ രീതിയിൽ ഇവർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് നഗരത്തിലെ 5 സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തിയതെന്നാണ് വിവരം. ഇവർക്കു പിന്നിൽ വലിയ സംഘങ്ങൾ ഉണ്ടെന്നാണ് പൊലീസ് ഭാഷ്യം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക