Tuesday 21 May 2024

വാദ്യപ്രജാപതി പുരസ്‌കാരം പേരൂർ സുരേഷിന്

SHARE

പാലാ :- ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം വർഷംതോറും നൽകിവരുന്ന വാദ്യപ്രജാപതി പുരസ്കാരം ഈ വർഷം പേരൂർ സുരേഷിന് നൽകി ആദരിക്കും.2024 ജൂൺ 16ന് ഇടമറ്റം ഓശന മൗണ്ടിൽ വച്ചു നടക്കുന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രശസ്ത സാഹിത്യകാരനും നിരൂപകനും ആയ ശ്രീ മനോജ്‌ കുറൂർ പുരസ്‌കാരം കൈമാറും.

മധ്യ കേരളത്തിലെ പ്രമുഖ ചെണ്ടമേള പ്രമാണിയും ക്ഷേത്ര അടിയന്തിരാദി വിഷയങ്ങളിൽ അപാര അറിവുമുള്ള ഇദ്ദേഹത്തെ വാദ്യ കലാകാരന്മാരുടെ വോട്ടിംങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user