Saturday 18 May 2024

അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന് പരാതി; സംഭവം തൃശൂരില്‍

SHARE

തൃശൂര്‍: അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. തൃശൂര്‍ വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു സംഭവം.
കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. കടുത്തതലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികിത്സ തേടിയിരുന്നു.പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user