പാലാ : പെരുമഴയിൽ ആറുകളിൽ ജലനിരപ്പുയരുന്നു. ഉണങ്ങിക്കിടന്നിരുന്ന മീനച്ചിൽ, മണിമലയാറുകളിൽ വെള്ളത്തിന്റെ നിരപ്പ് അപകടനിരപ്പിന് അടുത്തു വരെയെത്തി. ജില്ലാ ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം 3 ദിവസം കൊണ്ടാണു കിഴക്കൻ മേഖലയിൽ ഇങ്ങനെ വെള്ളം ഉയർന്നത്. 3 ദിവസം മുൻപു വരെ സ്കെയിൽ സ്ഥാപിച്ച പ്രദേശങ്ങളിൽ സ്കെയിലിന്റെ അടിവശം മുങ്ങാൻ പോലും വെള്ളമുണ്ടായിരുന്നില്ല. എന്നാൽ, മലയോരമേഖലയിലെ പെരുമഴയിൽ വെള്ളമുയർന്നു. ഹൈഡ്രോളജി വിഭാഗത്തിന്റെ വാട്ടർ ലവൽ സ്കെയിൽ വരെ വെള്ളം വറ്റി മണലിൽ ഉയർന്നുനിന്ന മുണ്ടക്കയം കോസ്‌വേയുടെ ഭാഗം, ഇപ്പോൾ നാലടിയിലേറെ ഇവിടെ ജലനിരപ്പുയർന്നു. മഴ ശക്തമാകുന്ന സമയത്തിവിടെ 10 അടി വരെ ജലനിരപ്പ് ഉയരാറുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക