ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും ദിവങ്ങൾക്കുള്ളിൽ ജയിലുകളിൽ സ്ഥലമില്ലാതാകുകയും അത് പൊതുജനങ്ങളെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് ജയിൽ ഗവർണർമാർ മുന്നറിയിപ്പ് നൽകി. ജയിലിൽ സ്ഥലമില്ലാത്തതിനാൽ തന്നെ കുറ്റവാളികളെ നിയമപരമായി തടങ്കലിൽ വയ്ക്കാൻ കോടതികൾക്കും പൊലീസിനും കഴിയില്ലെന്ന് പ്രിസൺ ഗവർണേഴ്‌സ് അസോസിയേഷൻ (പിജിഎ) യുകെയിലെ രാഷ്ട്രീയ നേതാക്കൾക്ക് അയച്ച കത്തിൽ പറഞ്ഞു.
ജയിലിൽ കഴിയേണ്ട ആളുകളെ സ്വതന്ത്രരാക്കിയാൽ അത് പൊതുജനങ്ങളെ അപകടത്തിലാക്കുമെന്നും പിജിഎ വ്യക്‌തമാക്കി. മുഴുവൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയും പരാജയത്തിൻ്റെ പാതയിലാണെന്നും, കാലതാമസമില്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പിജിഎ വ്യക്തമാക്കി.
യുകെയിലെ നീതിന്യായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് രാജ്യത്തെ തടവുകാരുടെ എണ്ണം 87,395 ൽ എത്തിയിരിക്കുന്നുവെന്നും ആകെ ഉപയോഗ്യമായ പ്രവർത്തന ശേഷിയുടെ 1,383 സെൽ സ്‌പെയ്‌സുകൾ അതിൽ ഉൾപ്പെടുന്നില്ല എന്നുമാണ്.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക