Monday, 17 June 2024

ബാലുശ്ശേരിയിൽ നാടൻ തോക്കുമായി മൂന്നുപേർ പൊലീസിന്‍റെ പിടിയിൽ

SHARE

 

കോഴിക്കോട്: ബാലുശ്ശേരിയിൽ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍. എസ്‌റ്റേറ്റ് മുക്ക് മൊകായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി സുനില്‍കുമാര്‍ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് കസ്‌റ്റഡിയിലെടുത്തത്ത്. ഇവരില്‍ നിന്നും മൂന്ന് ടോര്‍ച്ചുകളും, ഒരു തിരയും, കത്തിയും കണ്ടെത്തിയിട്ടുണ്ട്.

ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്‌റ്റഡിയിലെടുത്തു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്‌തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user