Monday, 17 June 2024

നെയ്യാറ്റിൻകരയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു

SHARE

 


തിരുവനന്തപുരം: നെയ്യാറ്റിൻകര ആലുവിളയിൽ യുവാവ് കുത്തേറ്റു മരിച്ചു. ആലുവിള സ്വദേശി ബിജു ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. വീട്ടിൽ നിന്നും വിളിച്ചിറക്കിയ ബിജുവിനെ സമീപത്തെ പാലത്തിനു സമീപത്തു വച്ച് കൊലപ്പെടുത്തുകയായിരുന്നു.

വഴിമുക്ക് സ്വദേശിയായ കുമാറാണ് ആക്രമണം നടത്തിയത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മുൻ വൈരാഗ്യമാണ് കയ്യാങ്കളിക്കും തുടർന്ന് കൊലപാതകത്തിലും കലാശിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബിജുവിന്‍റെ മൃതദേഹം നെയ്യാറ്റിൻകര ജനൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user