Tuesday, 16 July 2024

മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്‌റ്റ് തകരാര്‍; ഇത്തവണ കുടുങ്ങിയത് ഡോക്‌ടറും രോഗിയും

SHARE


തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്റ്റ് തകരാര്‍. അത്യാഹിത വിഭാഗത്തിലെ ഡോക്‌ടറും രോഗിയും ലിഫ്റ്റില്‍ കുടുങ്ങി. ഇന്ന് (ജൂലൈ 16) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനെടുക്കാന്‍ പോകുന്നതിനിടെയാണ് ഇരുവരും ലിഫ്‌റ്റില്‍ അകപ്പെട്ടത്.
പത്ത് മിനിറ്റോളം ലിഫ്റ്റ് തകരാറിലായി. വിവരം അറിഞ്ഞ മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി. തകരാര്‍ താത്‌കാലികമായി പരിഹരിച്ചതിന് പിന്നാലെ ഇരുവരെയും ആശുപത്രി അധികൃതര്‍ പുറത്തെത്തിച്ചു. ഇരുവരുടെയും ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയും (ജൂലൈ 14) ആശുപത്രിയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ലിഫ്‌റ്റ് തകരാറിലായി അതിനകത്ത് കുടുങ്ങിയ രോഗിയെ 42 മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തെത്തിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി രവീന്ദ്രനായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user