കോഴിക്കോട്: ശക്തമായ മഴയില്‍ കോഴിക്കോട് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു. കൊടിയത്തൂർ പഞ്ചായത്തിൽ ചെറുവാടി ആലുങ്ങലില്‍ തറയില്‍ മമ്മദിന്‍റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കിണറിന്‍റെ മുകള്‍ഭാഗം ഒന്നാകെ താഴ്‌ന്നുപോയ നിലയിലാണ്.
കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറും നഷ്‌ടപ്പെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ ഭാഗത്തെ പ്രദേശവാസികള്‍ ഏറെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുതാഴ്‌ന്നത്. കിണർ ഇടിഞ്ഞുതാഴുന്ന സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അതേസമയം യാതൊരുവിധ അപകട ഭീഷണിയും ഇല്ലാതിരുന്ന കിണർ പെട്ടന്ന് ഇടിഞ്ഞ് താഴ്‌ന്നത് ആശങ്കയ്‌ക്കും ഇടയാക്കിയിട്ടുണ്ട്.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക