Friday, 5 July 2024

വീടിന് സമീപത്തെ മാവിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

SHARE


വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍ കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്.
കഴിഞ്ഞ ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user