Tuesday, 2 July 2024

പണം കാണിച്ച് വശത്താക്കും, ശേഷം ലൈംഗിക ബന്ധം, പിന്നാലെ കൊലപാതകവും; യുവാവ് കൊന്നുതള്ളിയത് ആറ് സ്‌ത്രീകളെ

SHARE


മെഹബൂബനഗര്‍ : തെലങ്കാനയില്‍ ആറ് സ്‌ത്രീകളെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഇവരോട് ധാരാളം നുണകള്‍ പറഞ്ഞ് വശത്താക്കിയായിരുന്നു കൊലപാതകം. മെഹബൂബ നഗര്‍ ജില്ല പൊലീസ് സൂപ്രണ്ട് ഡി ജാനകി കേസിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.
ജൊഗുലാമ്പ ഗഡ്‌വാല ജില്ലയിലെ കെടിദോദി മണ്ഡലത്തിലെ ചിന്തലകുണ്ടയിലുള്ള ബോയ കസാമയ്യ എന്ന ഖാസിം (25) ആണ് പിടിയിലായത്. കൂലിപ്പണിക്കാരനായ ഇയാള്‍ തികഞ്ഞ മദ്യപാനി ആയിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് ഇയാള്‍ മെഹബൂബനഗറില്‍ എത്തിയത്.
ജോലി ചെയ്‌ത് കിട്ടുന്ന പണം മുഴുവന്‍ ഇയാള്‍ മദ്യത്തിനും ഭക്ഷണത്തിനുമായാണ് ചെലവിട്ടത്. ബസ്‌സ്റ്റാന്‍ഡിലും തെരുവിലുമാണ് ഇയാള്‍ ഉറങ്ങിയിരുന്നത്. തൊഴിലാളികളെയും നിരപരാധികളായ സ്‌ത്രീകളെയും ഇയാള്‍ പണം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് ഇവരെ കൊല്ലുകയും ചെയ്യുക ആയിരുന്നു. വിവിധയിടങ്ങളിലായി ആറ് സ്‌ത്രീകളെ കൊന്നുവെന്നാണ് റിപ്പോര്‍ട്ട്.
മെയ്23ന് കസാമയ്യ മെഹബൂബ പട്ടണത്തിലെ ടിഡി ഗുട്ടയിലെ തൊഴിലാളികള്‍ കഴിയുന്ന ഇടത്ത് നിന്ന് ഒരു സ്‌ത്രീയെ ഭൂട്‌പൂര്‍ നഗരസഭയിലെ അമിസ്‌ത്യപൂരിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്‌തു. പിന്നീട് അവര്‍ പണം ചോദിച്ചപ്പോള്‍ ടൗവ്വലുപയോഗിച്ച് കഴുത്ത് മുറുക്കുകയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്‌തു. പിന്നീട് കല്ലുപയോഗിച്ച് മുഖത്തിടിച്ചും അവരെ ക്രൂരമായി കൊലപ്പെടുത്തി.
മെയ് 24ന് ഭുട്‌പൂര്‍ പൊലീസാണ് ഈ മൃതദേഹം കണ്ടെത്തിയത്. ദുരൂഹ മരണമെന്ന പേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെഹബൂബ നഗറിലെ ഷഹബസ്‌ഗുട്ടയില്‍ നിന്ന് കസമയ്യയെ അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലിനിടെ 2022 മുതല്‍ ആറ് സ്‌ത്രീകളെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഭുട്‌പൂരില്‍ രണ്ട് പേരെയും ഹന്‍വാഡ, വനപര്‍ഥി, ബിജിനെപ്പള്ളി, മെഹബൂബനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഓരോരുത്തരെയും ഇയാള്‍ കൊലപ്പെടുത്തിയതായി എസ്‌പി പറഞ്ഞു. കസമയ്യയെ അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user