ന്യൂഡല്‍ഹി: ഒന്നിലധികം പേര്‍ക്ക് ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് ഇതുവരെ ഉപയോക്താവിന് യുപിഐ ഇടപാടിന് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചത്.
കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിലെ യുപിഐ ആപ്പ് വഴി പണമിടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് സേവനം വരുന്നത്. ഒരേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് പണമിടപാട് നടത്താന്‍ അനുവദിക്കുന്ന നടപടി ഡിജിറ്റല്‍ പേയ്മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതല്‍ ആഴത്തിലാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഒരാള്‍ക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാള്‍ക്ക് യുപിഐ വഴി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്.
എത്ര തുക വരെ മറ്റൊരാള്‍ക്ക് ഉപയോഗിക്കാമെന്ന് പ്രൈമറി ഉപയോക്താവിന് നിശ്ചയിക്കാം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താന്‍ അവസരമൊരുക്കുന്നതാണ് പുതിയ സംവിധാനം. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള സാഹചര്യങ്ങളില്‍ ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക