Sunday 11 August 2024

കോഴിക്കോട് വീടിനുനേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു; ആക്രമണം ശക്തിയേറിയ പടക്കം ഉപയോഗിച്ച്

SHARE


കോഴിക്കോട് : പെരുവയലിൽ വീടിനുനേരെ സ്‌ഫോടക വസ്‌തു. കായലത്തെ ഭൂദാനം കോളനിയിൽ കണ്ണച്ചോ മേത്തൽ ശാരദയുടെ വീടിനു നേരെയാണ് സ്ഫോടനം നടന്നത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീടിൻ്റെ ജനലിൽ മുട്ടുന്ന ശബ്‌ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
പെട്ടെന്ന് വീട് കുലുങ്ങുന്ന രീതിയിലുള്ള സ്പോടന ശബ്‌ദം കേട്ടു. ഉരുൾപൊട്ടൽ ആണെന്ന് കരുതിയ വീട്ടുകാർ രക്ഷപ്പെടാനായി വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് വീടിൻ്റെ മുന്‍വശത്ത് സ്ഫോടനം നടന്ന വിവരം അറിയുന്നത്. സിറ്റ്‌ ഔട്ടിലെ ഏതാനും ടൈലുകളും പൊട്ടി ചിതറിയിട്ടുണ്ട്.
വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും സ്ഫോടനം നടത്തിയ ആൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ മാവൂർ പൊലീസിൽ പരാതി നൽകി. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം സ്ഫോടനം നടത്താൻ ഉപയോഗിച്ചത് ശക്തിയേറിയ പടക്കം ആണെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user