കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ദുരന്തത്തോട് അനുബന്ധിച്ച് തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിച്ച് സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ
കൊച്ചി : വയനാട് ദുരന്തത്തിൽ അകപ്പെട്ട് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്ന ദുരിതബാധിതർക്കും ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കും സൗജന്യ ഭക്ഷണവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
ദുരന്തം നടന്ന മുപ്പതാം തീയതി മുതൽ സന്നദ്ധപ്രവർത്തകർക്കും ദുരിതബാധിതര്‍ക്കുമായി പ്രതിദിനം പതിനായിരത്തോളം ഭക്ഷണപൊതികൾ സംഘടനയുടെ നേതൃത്വത്തിൽ വിതരണം ചെയ്‌തു.
ഒന്നാം തിയതി മുതൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരത്തോടെ മേപ്പാടിയിൽ രണ്ട് വലിയ അടുക്കളകൾ ആരംഭിച്ച് അവിടെ പാചകം ചെയ്താണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, വയനാട് ജില്ലാ പ്രസിഡന്റ് അസ്ലം ബാവ ജില്ലാ സെക്രട്ടറി സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്.
കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചതുമുതൽ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സുത്യർഹമായ സേവനം നടത്തുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സുഗുണൻ, അതുപോലെതന്നെ ടേം വച്ച് ഓരോ ദിവസവും സാമൂഹിക അടുക്കളയിൽ 14 ജില്ലയിൽ നിന്നും വന്ന് ഉത്തരവാദിത്വത്തോട് കൂടി അടുക്കളയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹോട്ടൽ ഉടമകളുടെ കൂട്ടായ പ്രയത്നമാണ് അവിടെ കാണാൻ കഴിയുന്നത്.
സർക്കാർ നിർദേശം നൽകുന്ന അത്രയും ദിവസം സൗജന്യമായി അടുക്കള പ്രവർത്തിപ്പിക്കുവാനാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത് എന്ന് സംസ്ഥാന പ്രസിഡന്റ് ജി ജയപാലും ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ നടത്തുന്ന ജനകീയ അടുക്കളയിലെ ഭക്ഷണം വളരെ ഉത്തരവാദിത്വത്തോട് കൂടി നല്ല ഭക്ഷണമാണ് കൊടുക്കുന്നത്. തഹസിൽദാരും, ഡിവൈഎസ്പി, ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇവരുടെയെല്ലാം സ്ഥിരമായി നിരീക്ഷണത്തിലാണ് അവിടെ ഭക്ഷണവിതരണം നടത്തുന്നത്. അവിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു സമീപനമാണ് KHRA സ്വീകരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ ക്യാമ്പ് സന്ദർശിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഭാരിച്ച ചെലവ് വരുന്ന ഈ കമ്മ്യൂണിറ്റി കിച്ചന്റെ ചിലവുകൾ KHRA യുടെ മെമ്പർമാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം നൽകിക്കൊണ്ട് തന്നെയാണ് ഈ പുണ്യ പ്രവർത്തിയിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നത്, അതോടൊപ്പം തന്നെ എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹോട്ടൽ ഉടമകൾ റ്റേം അനുസരിച്ച് ഓരോ ദിവസവും ഈ കിച്ചണിലെ പ്രഭാതഭക്ഷണവും, ഉച്ചയൂണും, രാത്രി ഭക്ഷണവും ഉത്തരവാദിത്വത്തോടും ക്വാളിറ്റിയിലും തയ്യാറാക്കി കൊണ്ടിരിക്കുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക