Sunday 18 August 2024

തൃശൂര്‍ കമ്പനിക്കടവ് ബീച്ചിൽ ബാര്‍ജ് കരയ്ക്കടിഞ്ഞു

SHARE


തൃശൂര്‍: കയ്‌പമംഗലത്തെ കമ്പനിക്കടവ് ബീച്ചില്‍ ബാര്‍ജ് കരയ്‌ക്കടിഞ്ഞ നിലയില്‍. 400 സ്‌ക്വയര്‍ ഫീറ്റുള്ള ബാര്‍ജാണ് കരയ്‌ക്കടിഞ്ഞത്. ഇന്ന് (ഓഗസ്റ്റ് 17) പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളാണ് ബാര്‍ജ് കണ്ടെത്തിയത്.
അഴീക്കോട് മുനമ്പം പാലം നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയിരുന്ന ബാര്‍ജാണിത്. അഴീക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കടലിലെ ശക്തമായ തിരയെ തുടര്‍ന്ന് നങ്കൂരം ഉള്‍പ്പെടെ കരയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ കയ്‌പമംഗലം പൊലീസ് സ്ഥലത്തെത്തി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user