പത്തനംതിട്ട : തിരുവല്ലയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. 5 ലിറ്ററിന്‍റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റാണ് എക്‌സൈസ് എന്‍ഫോഴ്‌സ് സംഘം റെയ്‌ഡില്‍ പിടികൂടിയത്. സ്വാമിപാലം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിന്‍റെ പിന്‍വശത്തെ ഷെഡിന്‍റെ നിന്നാണ് സ്‌പിരിറ്റ് അടങ്ങിയ കന്നാസ് കണ്ടെടുത്തത്. ഇന്നലെ (സെപ്‌റ്റംബർ 4) രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
സംഭവത്തിൽ ഷാപ്പിന്‍റെ ലൈസന്‍സിയായ തൃശൂര്‍ സ്വദേശി പി എ സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിൽപനയ്ക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്‌പിരിറ്റ് കൊണ്ട് വന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി കൃഷ്‌ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ മുകേഷ് കുമാര്‍, അസിസ്‌റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് കുമാര്‍, പ്രിവന്‍റീവ് ഓഫിസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിശാഖ്, സുബിന്‍ എന്നിവര്‍ അടങ്ങുന്ന സംഘം നടത്തിയ റെയ്‌ഡിലാണ് സ്‌പിരിറ്റ് പിടികൂടിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക