Saturday, 14 September 2024

കെസിഎലിൽ വെടിക്കെട്ട് ഇല്ലെന്ന് പറയരുത്!

SHARE

കേരളത്തിന്റെ ക്രിക്കറ്റ് ലീഗിൽ റൺമഴ പെയ്യുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്! ട്വന്റി20 ക്രിക്കറ്റിനെ ആവേശകരമാക്കുന്ന ബാറ്റിങ് വെടിക്കെട്ടുകൾക്ക് ക്ഷാമമാണെന്നും പറയരുത്. എല്ലാ പരാതികളും ഇതാ ഒറ്റ മത്സരത്തോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു! കേരള ക്രിക്കറ്റ് എന്നല്ല, ഇന്ത്യൻ ക്രിക്കറ്റ് തന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും സ്ഫോടനാത്മകമായ ട്വന്റി20 ഇന്നിങ്സുകളിൽ ഒന്നിനാണ് ഇന്നലെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐക്കൺ താരം വിഷ്ണു വിനോദ് വിശ്വരൂപം പൂണ്ട മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസ് ജയിച്ചു കയറിയത് എട്ടു വിക്കറ്റിന്. ആദ്യം ബാറ്റു ചെയ്ത ആലപ്പി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 181 റൺസ്.‌ലീഗിലെ തന്നെ ഉയർന്ന സ്കോറുകളിലൊന്നാണ് ആലപ്പി പടുത്തുയർത്തിയതെങ്കിലും, തൃശൂർ ഈ വിജയലക്ഷ്യം മറികടന്നത് വെറും 76 പന്തിൽ! രണ്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് അവർ മത്സരം ‘ക്ലോസ്’ ചെയ്തു! കെസിഎലിലെ രണ്ടാം സെഞ്ചറി കുറിച്ച തൃശൂർ ഓപ്പണർ വിഷ്ണു വിനോദ്, 45 പന്തിൽ 139 റൺസെടുത്ത് പുറത്തായി. അ‍ഞ്ച് ഫോറും 17 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന മാസ്മരിക ഇന്നിങ്സ്!182 റൺസെന്ന, ട്വന്റി20 ക്രിക്കറ്റിലെ സാമാന്യം വലിയ വിജയലക്ഷ്യം ഉയർത്തിയ ആലപ്പി റിപ്പിൾസ് ആത്മവിശ്വാസത്തോടെയാണ് ബോളിങ് ആരംഭിച്ചത്. പക്ഷേ, വിഷ്ണു വിനോദ് സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതോടെ തൃശൂർ 44 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user