ദില്ലി: ഉത്തരാഖണ്ഡിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി ഇടുക്കി കമ്പിളികണ്ടം - മുക്കുടം സ്വദേശി പൂവത്തിങ്കൽ അലൻ ആണ് മരിച്ചത്. അലൻ അടക്കം നാലംഗ സംഘമാണ് ട്രക്കിംഗിന് പോയത്. സെപ്തംബർ ഇരുപതിനാണ് സംഘം ട്രക്കിങ്ങിനായി പോയത്. ഇന്നലെ മലമുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എംഡിആർഎഫ് സംഘം എത്തി ചുമന്നാണ് ബേസ് ക്യാമ്പിൽ എത്തിച്ചത്. എന്നാൽ ഇവിടെ വച്ച് മരണം സംഭവിച്ചു. യുവാവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം ബന്ധുക്കളെ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക