Saturday 28 September 2024

മുംബൈ നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്;സുരക്ഷ വർധിപ്പിച്ചു..

SHARE

മുംബൈ ഭീകരാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന കേന്ദ്ര
ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുംബൈ
നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും
ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായി ദേശീയ
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. സുരക്ഷ ശക്തമാക്കുന്നതിന്റെ
ഭാഗമായിമോക്ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്‌.

സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ നിരന്തരം
അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സിറ്റി പൊലീസ്‌
കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍
അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. ആഘോഷ
കാലമായതിനാലാണ്‌ സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന്‌ അധികൃതര്‍
അറിയിച്ചു. നവംബറില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക്‌
തിരഞ്ഞെടുപ്പ്‌ നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ
വര്‍ധിപ്പിച്ചിട്ടുണ്ട്‌





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user