Friday 6 September 2024

അത്തം നാളിൽ ഭീമൻ പൂക്കളം

SHARE

ഉരുൾ പൊട്ടൽ ദുരന്തം തകർത്ത വയനാടിന് ഐക്യദാർഢ്യവുമായി തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് പൂക്കളം ഒരുക്കിയത്.

- പണ്ടത്തെ ഫോട്ടോ 

പൊന്നോണത്തെ വരവേൽക്കാൻ അത്തം നാളിൽ പൂക്കളമൊരുക്കി തൃശൂർ സായാഹ്ന സൗഹൃദ വേദി, തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിലാണ്‌ ഭീമൻ പൂക്കളം നിർമ്മിച്ചിരിക്കുന്നത്.അത്തപ്പൂക്കളം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരെയെല്ലാം ചേർത്തുപിടിക്കുന്നു എന്നാണ് തൃശൂർ സായാഹ്‌ന കൂട്ടായ്‌മ പറയുന്നത്.
200 ഓളം ആളുകൾ ചേർന്നാണ് പൂക്കളം ഒരുക്കിയത്. 2,000 കിലോ പൂക്കളാണ് 30 അടിവലുപ്പമുള്ള അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചിരിക്കുന്നത്. രാവിലെ 5 ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ മൂന്ന് മണിക്കൂറുകൊണ്ട് പൂർത്തിയാക്കി. വായനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user