Monday 14 October 2024

ശാസ്‌താംകോട്ടയിൽ സഹോദരനൊപ്പം കുളത്തിൽ ഇറങ്ങിയ 5ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു...

SHARE

ശാസ്താംകോട്ട : സഹോദരനൊപ്പം കുളത്തില്‍ ഇറങ്ങിയ
പതിനൊന്നുകാരന്‍ മുങ്ങിമരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല തലയാറ്റ്‌
കനാല്‍ ജംക്ഷന്‍ വിജി ഭവനില്‍ സാബുവിന്റെയും വിജിയുടെയും
മകന്‍ സുജിന്‍ ആണു മരിച്ചത്‌. കടമ്പനാട്‌ കെ.ആര്‍.കെ.പി.എം
ബോയ്സ്‌ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌.
പുത്തനമ്പലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപത്തെ
കുളത്തില്‍ മൂത്ത സഹോദരന്‍ സുബിനൊപ്പം ഇറങ്ങുമ്പോള്‍
ഉച്ചയ്ക്ക്‌ ഒരു മണിയോടെയാണു സംഭവം. സമീപത്തെ മുത്തശ്ശിയുടെ
വീട്ടിലെത്തിയ ശേഷമാണ്‌ ഇരുവരും കുളത്തിന്റെ ഭാഗത്തേക്കു
പോയത്‌.മഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്ന നിലയുള്ള കുളത്തിന്റെ
പടികളിലൂടെ ഇറങ്ങുമ്പോഴായിരുന്നു അപകടം. മുങ്ങിത്താഴ്ന്ന
സുജിനെ സഹോദരന്‍ സുബിനും ഇതുവഴി കടന്നുപോയ
ഓട്ടോറിക്ഷാ ഡ്രൈവറും ചേര്‍ന്നു കരയിലേക്ക്‌ എടുത്ത ശേഷം
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ്‌
ആശുപത്രിയിലേക്കു മാറ്റി.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user