Thursday 10 October 2024

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ പ്രവാസിയെ കാറിലെത്തിയ സംഘം ആക്രമിച്ചു, പരിക്ക്

SHARE

കോഴിക്കോട്‌: പ്രവാസി യുവാവിനെ കാറിലെത്തിയ സംഘം വഴിയില്‍
തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. കോഴിക്കോട്‌ പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനാണ്‌ മര്‍ദ്ദനമേറ്റത്‌. കോഴിക്കോട്‌ മുണ്ടിക്കൽതാഴത്ത്‌ വെച്ച്‌ വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിലാശ്ലേരിയിലെ വീട്ടിലേയ്ക്ക്‌
പോവുകയായിരുന്ന ഷറഫുദ്ദീന്‍ സഞ്ചരിച്ച കാർ മുണ്ടിക്കൽതാഴത്ത്‌ വെച്ച്‌
അഞ്ച്‌ കാറുകളില്‍ എത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു. ഇരുമ്പ്‌ദണ്ഡ്‌ ഉപയോഗിച്ച്‌ കാറിന്റെ ഗ്ലാസ്‌ അടിച്ചു പൊട്ടിച്ചായിരുന്നു ആക്രമണം.ഷറഫുദ്ദീനും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവസമയത്ത്‌ ഷറഫുദ്ദീനും ബന്ധുവായ നാഫിസ്‌ നിഹാലുമാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌.

സൗദി അറേബ്യയില്‍ ബേക്കറിയിലെ മാനേജരാണ്‌ ഷറഫുദ്ദീന്‍. ബേക്കറിയുടെ ഉടമകളും നേരത്തെ പാര്‍ട്ണര്‍മാരായിരുന്നവരും തമ്മിലുള്ള ബിസിനസ്‌ പ്രശ്‌നമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും അക്രമിച്ചവരെ പരിചയമുണ്ടെന്നുമാണ്‌ ഷറഫുദ്ദീന്‍ പറയുന്നത്‌. പരിക്കേറ്റ ഷറഫുദ്ദീന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌...





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user