പാലക്കാട്: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും
കുതിച്ചുയരുന്നു. ഒക്ടോബറില്‍ ആദ്യ നാലുദിവസത്തിനിടെ 45 പേര്‍ക്കാണ്
എലിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു.ആരോഗ്യവകുപ്പിന്റെ
കണക്കനുസരിച് എലിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവുംകൂടുതല്‍ പേര്‍ മരിച്ചതും എലിപ്പനി ബാധിച്ചാണ് -155 പേര്‍. 1,979 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളോടെ
ചികിത്സതേടി. എലിപ്പനി രോഗലക്ഷണങ്ങളോടെ 131 മരണവും റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്. 2024 ജനുവരി ഒന്നുമുതൽ ഒക്ടോബര്‍ നാലുവരെയുള്ള കണക്കാണിത്. നിലവില്‍ എല്ലാ കാലാവസ്ഥയിലും എലിപ്പനി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പനി, ശരീരവേദന, കഠിനമായ തലവേദന, തളര്‍ച്ച, കണ്ണിനുചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല.ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഓടകളിലും തോടുകളിലും വയലുകളിലും
കുളങ്ങളിലും ഇറങ്ങുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം.മലിനജലത്തിലോ
ചെളിയിലോ നടക്കേണ്ടിവരികയോ പണിയെടുക്കേണ്ടിവരികയോ ചെയ്യുന്നവർ
എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്‌സിസൈക്സിന്‍ ഗുളിക
ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം. ഡോക്‌സിസൈക്ണിന്‍ ഗുളിക എല്ലാ
സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
ലക്ഷണങ്ങള്‍, സാധ്യതകള്‍
1. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും.
2. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും
കണ്ടേക്കാം
3. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രംവഴി പകരാം.
4. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി
ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്
5. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങൾ,
വെള്ളക്കെട്ടുകള്‍ എന്നിവ വ്യത്തിയാക്കുന്നവര്‍ തുടങ്ങിയവരിൽ രോഗം
കൂടുതല്‍ കാണുന്നു
പ്രതിരോധ മാർഗങ്ങൾ
* മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബ്ബര്‍
ബൂട്ടുകളും ഉപയോഗിക്കുക
൦ പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ
വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക
൦ കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ
നോക്കുക
൦ ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്യ വസ്തുക്കൾ
കലര്‍ന്ന് മലിനമാകാതിരിക്കാന്‍ എപ്പോഴും മൂടിവെക്കുക
* കെട്ടിനില്‍ക്കുന്ന വെള്ളത്തിൽ കൂട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ
ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോള്‍)
൦ ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ
ആകര്‍ഷിക്കാതിരിക്കുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക