Monday, 25 November 2024

പിരിയാൻ കാരണമിതാണ്. സത്യാവസ്ഥ വെളിപ്പെടുത്തി സൈറ ബാനു.

SHARE

അടുത്തിടെയായിരുന്നു സംഗീത‍ജ്ഞൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിയില്‍ പ്രഖ്യാപിച്ചത്. 29 വർഷത്തെ ദാമ്ബത്യം അവസാനിപ്പിക്കുകയാണെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു.വിവാഹമോചന വാർത്ത പുറത്തുവന്നതോടെ റഹ്മാനെക്കുറിച്ച്‌ നിറംപിടിപ്പിച്ച പല കഥകളും പ്രചരിക്കാൻ തുടങ്ങി. ഇതിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് സൈറ ബാനു. ഓഡിയോ സന്ദേശത്തിലൂടെയാണ് അവർ വെളിപ്പെടുത്തല്‍ നടത്തിയത്. സൈറയുടെ വാക്കുകളിങ്ങനെ.. "ഞാൻ സൈറ റഹ്മാൻ.. ഇപ്പോള്‍ ബോംബെയിലാണ് ഞാൻ. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇവിടെയാണ് താമസം. അതുകൊണ്ടാണ് റഹ്മാനില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചത്. യൂട്യൂബർമാരോടും മാദ്ധ്യമങ്ങളോടും ഒരു അപേക്ഷയുണ്ട്. അദ്ദേഹത്തെ മോശക്കാരനാക്കി വാർത്തകള്‍ പ്രചരിപ്പിക്കരുത്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഒരു മുത്താണ്. ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ. എന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഇപ്പോള്‍ ചെന്നൈയിലേക്ക് വരാൻ കഴിയാത്തത്. എനിക്കറിയാം, എന്നെ ചെന്നൈയില്‍ കണ്ടില്ലെങ്കില്‍ സൈറ എവിടെപ്പോയി എന്ന് ആളുകള്‍ ചിന്തിക്കും. ഞാനിപ്പോള്‍ ഒരു ചികിത്സയിലാണ്. റഹ്മാന്റെ തിരക്കേറിയ ചെന്നൈ ജീവിതത്തിനിടയില്‍ ഇത് പ്രായോഗികമാകില്ല. അതുകൊണ്ടാണ്മുംബൈയിലേക്ക് ഞാൻ വന്നത്. വളരെ നല്ലൊരു മനുഷ്യനാണ് റഹ്മാൻ. അദ്ദേഹത്തിന് അദ്ദേഹമായി തന്നെ തുടരാൻ നിങ്ങള്‍ അനുവദിക്കണമെന്ന് എല്ലാരോടുമായി അഭ്യർത്ഥിക്കുന്നു. അത്രമാത്രം അദ്ദേഹത്തെ ഞാൻ വിശ്വസിക്കുന്നു. അത്രമാത്രം ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. കാരണം അങ്ങനെയാണ് അദ്ദേഹം. ഊഹാപോഹങ്ങള്‍ പരത്തുന്നത് നിങ്ങള്‍ നിർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഞങ്ങള്‍ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തെ താറടിച്ച്‌ കാണിക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. അതെല്ലാം തീർത്തും അസംബന്ധമാണ്." - സൈറ ബാനു പറഞ്ഞു.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user