Saturday, 30 November 2024

പാലക്കാട് സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ ഒന്നാംക്ലാസുകാരി അതേ ബസിടിച്ച്‌ മരിച്ചു.

SHARE

പാലക്കാട്: സ്കൂള്‍ ബസിടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. കൃഷ്ണദാദ്- രജിത ദമ്ബതികളുടെ മകള്‍ ത്രിതിയ (6) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ സ്കൂള്‍ വിട്ടെത്തിയപ്പോഴാണ് അപകടമുണ്ടായത്. ബസില്‍ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ച്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ അതേ ബസ് തന്നെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോയമ്ബത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണപ്പെട്ടു.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user