പോത്തൻകോട് : യുവാവിനെ കടയിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ ഒരാഴ്ചയ്ക്കു ശേഷം പിടിയിൽ. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ മംഗലപുരം ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം എആർഎസ് മൻസിലിൽ ഷഹീൻ കുട്ടൻ (30 )എന്നിവരാണ് പിടിയിലായത്. മോഹനപുരം കബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലിനെ (27) ആണ് ഇരുവരും ചേർന്ന് വെട്ടുകത്തി കൊണ്ട് വെട്ടി പരുക്കേൽപിച്ചത്. പ്രതികളെ സംഭവം നടന്ന സ്ഥലത്തും സ്കൂട്ടർ കൊണ്ടു വച്ചതായി പറയുന്ന കൊട്ടാരക്കരയിലും എത്തിച്ച് തെളിവെടുപ്പു നടത്തി. 4ന് വൈകിട്ട് 5.45ന് മംഗലപുരം കബറഡിയിൽ സ്കൂട്ടറിലെത്തിയ പ്രതികൾ കടയ്ക്കുള്ളിൽ ഓടിക്കയറിയ നൗഫലിനെ പിന്നാലെയെത്തി വെട്ടുകയായിരുന്നു. മുഹമ്മദ് അൻസർ ഇപ്പോൾ കാപ്പ പ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. കസ്റ്റഡിയിൽ

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക