തളിപ്പറമ്പ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഗോഡൗണിൽ നിന്നുമായിഅര ടണ്ണിലേറെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. തളിപ്പറമ്പ് മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന എംഎസ് സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടികൂടിയത്. മൂന്ന് കടമുറികളിലും ഗോഡൗണിലും സൂക്ഷിച്ച നിലയിലായിരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗാർബജ് ബാഗുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ, പേപ്പർ കപ്പുകൾ, ഡിസ്പോസബിൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയാണ് പിടികൂടിയത്. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി . പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭയ്ക്ക് കൈമാറി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക