അമ്പലപ്പുഴ: പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടിൽ ഫിനാൻസിയേഴ്സിന്റെ പുറക്കാട് ശാഖയിൽനിന്നു പണയസ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തിൽപരം രൂപ തട്ടിപ്പ് നടത്തിയും കാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ എടുക്കുകയും ചെയ്ത കേസിൽ പുറക്കാട് സ്വദേശികളും ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരികളുമായ പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ തെക്കൻ കണിച്ചുകുളങ്ങര അമ്പലത്തിന് തെക്കുവശം ഇല്ല്യാസ്പറമ്പ് ബിന്ദു (48), പുറക്കാട് പഞ്ചായത്ത് 15-ാം വാർഡ് അണ്ണായിമഠം സ്കൂളിന് സമീപം കാരിക്കാപ്പറമ്പ് വീസുൽഫിയാ ഹസൻ (37), അയൽവാസിയും സഹായിയുമായ പുറക്കാട് 15-ാം വാർഡ് മൂരിപ്പാറ മായ (44) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ന്റെ നേതൃത്വത്തിൽ അന്വേഷണസംഘം പിടികൂടിയത്മു ളമൂട്ടിൽ ഫിനാൻസിയേഴ്സിൽ ജീവനക്കാരായ പ്രതികളും സുഹൃത്തും സഹായിയുമായ മായയുടെ സഹായത്താൽ പലരുടെ പേരിലായി 23 പവനോളം സ്വർണം പലപ്പോഴായി പണയം വച്ച് 14 ലക്ഷത്തോളം രൂപ എടുത്തശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം പിന്നീട് എടുത്ത് വിൽക്കുകയും തിരിമറി നടത്തുകയും ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കൊട്ടാരക്കര ജയിലിലടച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക