പൊന്നാനിയിൽ മർദനമേറ്റ് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പറമ്പിൽ മനാഫ് ആണ് അറസ്റ്റിലായത്. മുക്കാടി സ്വദേശി കബീറിന്റെ മരണത്തിലാണ് നടപടി. മുക്കാടി കടപ്പുറത്തുണ്ടായ അടിപിടിയിലുണ്ടായ പരിക്കാണ് കബീറിന്റെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 16 നാണ് തലയ്ക്ക് പിറകിൽ ഗുരുതര പരിക്കേറ്റ നിലയിൽ കബീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുന്നത്. കബഡി കളിക്കിടെ വീണ് പരിക്കേറ്റു എന്നായിരുന്നു കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ പറഞ്ഞത്. കബീറിന്റെ സഹോദരന്റെ പരാതിയിലാണ് പൊന്നാനി പോലീസ് കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം നടത്തുന്നത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക