നെന്മാറ: വില്ലേജ് ഓഫീസറെയും സംഘത്തെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കയറാടി ആലമ്പള്ളം സ്വദേശി ഷെഫീഖ് (40) ആണ് തിരുവഴിയാട് വില്ലേജ് ഓഫീസർ ആർ. രാജേഷ്കുമാറിനു നേരെ അസഭ്യവർഷവും കൈയേറ്റവും നടത്തി കൃത്യനിർവഹണം തടസപ്പെടുത്തിയത്. വാഹനവായ്പയുമായി ബന്ധപ്പെട്ടുള്ള ജപ്തി നടപടി നോട്ടീസ് നൽകാൻ എത്തിയതായിരുന്നു വില്ലേജ് ഓഫീസറും സംഘവും. ആലമ്പള്ളത്തുള്ള വീട്ടിൽ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ എത്തിയതിൽ പ്രകോപിതനായാണ് ഇയാൾ അക്രമണ സ്വഭാവം കാണിച്ചത്. അയൽവാസികൾ ഇടപെട്ട് വില്ലേജ് ഓഫീസറെയും സംഘത്തെയും അടുത്ത വീട്ടിലേക്ക് മാറ്റിയെങ്കിലും ഇയാൾ അവിടെയും ഭീഷണി തുടർന്നു. വില്ലേജ് ഓഫീസറും സംഘവും വന്ന ഇരുചക്രവാഹനം കത്തിക്കാനുള്ള ശ്രമവും നടത്തി. തുടർന്ന് നെന്മാറ പോലീസിൽ വിവരമറിയിച്ചു. പോലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നെന്മാറ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി ഷെഫീക്കിനെ നെന്മാറ എസ്ഐ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക