
കാക്കനാട്: ബിസിനസ് പങ്കാളിത്തവും അമിതലാഭവും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുകയും ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രണ്ട് യുവതികളടക്കം ആറു പേർക്കെതിരേ ഇൻ ഫോപാർക്ക് പോലീസ് കേസെടുത്തു.   കാക്കനാട്  സ്വദേശിയായ യുവ സംരഭകനിൽ നിന്ന് സംഘം പലഘട്ടങ്ങളിലായി 15.45 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പങ്കാളിത്തവും അമിതലാഭവും വാഗ്ദാനം ചെയ്ത് ഇവർ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് മനസിലാക്കിയ പരാതിക്കാരൻ ബിസിനസിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചതോടെയാണ് പ്രതികൾ ഹണിട്രാപ്പിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടത്.   പരാതിക്കാരന്റെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റു ചെയ്ത് കുടുംബ ജീവിതം തകർക്കുമെന്നും, പ്രതികളിലൊരാളുടെ കുട്ടിയുടെ പിതൃത്വത്തിന് ഉത്തരവാദി പരാതിക്കാരനാണെന്നു വരുത്തി തീർക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി പലഘട്ടങ്ങളിലായി സംഘം 15.45 ലക്ഷം രൂപ തട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ഇൻഫോപാർക്ക് സിഐ സജീവ്കുമാർ പറഞ്ഞു.    
 
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
    
        
            
                
                    
                        
                            
                                
                                    
                                        
                                            
                                                
                                                    
                                                        
                                                            
                                                                
                                                                    
                                                                        
                                                                            
                                                                                
                                                                                    
                                                                                        
                                                                                            
                                                                                             ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
                                                                                     
                                                                                    
                                                                                    
                                                                                 
                                                                             
                                                                         
                                                                     
                                                                    
                                                                 
                                                             
                                                         
                                                     
                                                 
                                             
                                         
                                        
                                     
                                 
                             
                         
                     
                 
             
         
     
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.