വടക്കൻ മാഴ്സിഡോണിയയിൽ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. കൊക്കാനിയിലെ പൾസ് ക്ലബിൽ പ്രാദേശിക സമയം പുലർച്ചെ 02:30നാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചു. നിശാ ക്ലബിൽ രാജ്യത്ത് ജനപ്രിയമായ ഡിഎൻകെ ബാൻഡിന്റെ സംഗീത പരിപാടി നടക്കുകയായിരുന്നു. 1500ഓളം പേർ ഇതിൽ പങ്കെടുത്തിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരിമരുന്ന് പ്രയോഗത്തിനിടെയാണ് തീ പടർന്നതെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി പറഞ്ഞു. തീപിടിത്തത്തിൽ വടക്കൻ മാഴ്സിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്കി നടുക്കം രേഖപ്പെടുത്തി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക