തൃശൂര്‍: നെടുപുഴയിലെ വാടക വീട്ടില്‍നിന്ന് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും പിടികൂടി. സഹോദരന്മാരടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോയുടെ നിര്‍ദേശാനുസരണം നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി. നെടുപുഴ മാഷുപടി റോഡില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന അരിമ്പൂര്‍ നാലാംകല്ലില്‍ തേക്കിലക്കാടന്‍ വീട്ടില്‍ അലന്‍ (19), സഹോദരന്‍ അരുണ്‍ (25), അരണാട്ടുകര രേവതി മൂലയില്‍ കണക്കപ്പടിക്കല്‍ ആഞ്ജനേയന്‍ (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  ഏതാനും ദിവസങ്ങളായി ഈ പ്രദേശം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ പൊലീസ് വീട് വളഞ്ഞു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. ലഹരി ഉപയോഗിച്ചുകൊണ്ട് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പനയ്ക്കായി ചെറിയ പാക്കറ്റുകളില്‍ നിറയ്ക്കുന്നതിനിടെയാണ് അലനും അരുണും ആഞ്ജനേയനും പിടിയിലായത്.  
(മയക്കുമരുന്ന് ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ, ഈ വിവരം കേരള പോലീസ് ആരംഭിച്ച യോദ്ധവിന്റെ വാട്ട്‌സ്ആപ്പ് നമ്പറായ 9995966666-ൽ ടെക്സ്റ്റ് സന്ദേശം, ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ശബ്ദ സന്ദേശം ആയി അറിയിക്കാവുന്നതാണ്.) 
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    
        
            
                
                    
                        
                            
                                
                                    
                                        
                                            
                                                
                                                    
                                                        
                                                            
                                                                
                                                                    
                                                                        
                                                                            
                                                                                
                                                                                    
                                                                                        
                                                                                            
                                                                                             ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
                                                                                     
                                                                                    
                                                                                    
                                                                                 
                                                                             
                                                                         
                                                                     
                                                                    
                                                                 
                                                             
                                                         
                                                     
                                                 
                                             
                                         
                                        
                                     
                                 
                             
                         
                     
                 
             
         
     
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.