
കടുത്തുരുത്തി: ഭക്ഷണകാര്യത്തിലെ പോരായ്മകളും അലംഭാവവുമാണ് കേരളത്തെ രോഗികളുടെ നാടാക്കി മാറ്റുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. അടുക്കളയില്‍ ശ്രദ്ധിച്ചാല്‍ പകുതി രോഗങ്ങള്‍ ഇല്ലാതാക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്ന കൂണ് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കടുത്തുരുത്തി കൂണ്‍ഗ്രാമം പദ്ധതിയിലൂടെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ കടന്തേരി എന്ന ബ്രാന്‍ഡിലാകും അറിയപ്പെടുക. ഇതിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സി.കെ. ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ആദ്യവില്പന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി നിര്‍വഹിച്ചു. കടുത്തുരുത്തി, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. സ്മിത, ടി.കെ. വാസുദേവന്‍നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനില്‍, സക്റിയ വര്‍ക്കി, ശ്രുതി ദാസ്, സെലിനാമ്മ ജോര്‍ജ്, സുബിന് മാത്യു, നളിനി രാധാകൃഷ്ണന്, കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിജോ ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ആര്. സ്വപ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക